school-file
മൂവാറ്റുപുഴ ടൗൺ യു.പി.സ്‌കൂളിൽ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ തല പ്രവർത്തനോദ്ഘടനം ആൻസി ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വിദ്യാരംഗം കലാസാഹിത്യവേദി മൂവാറ്റുപുഴ ഉപജില്ലതല പ്രവർത്തനോദ്ഘാടനം ടൗൺ യു.പി സ്‌കൂളിൽ നടന്നു. അദ്ധ്യാപികയും പ്രഭാഷകയുമായ ആൻസി ഐസക്ക് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. വിജയ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ഉപജില്ലാ കൺവീനർ ജീമോൾ കെ ജോർജ്, ബി.പി.ഒ എൻ.ജി. രമാദേവി, എച്ച് .എം ഇൻ ചാർജ് പി.എ. സലിം, എച്ച് എം ഫോറം സെക്രട്ടറി എം.കെ. മുഹമ്മദ്, വിദ്യാരംഗം ജോയിന്റ് കൺവീനർ റസീന എന്നിവർ സംസാരിച്ചു. തുടർന്ന് ശില്പശാല, ബഷീർദിന ക്വിസ് എന്നിവ നടത്തി.