കൊച്ചി: പി. കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിനെ ആസ്പദമാക്കി കോന്തുരുത്തി യൂത്ത് ലീഗ് പബ്ളിക് ലൈബ്രറിയിൽ പുസ്തകചർച്ച നടത്തി. കഥാകൃത്ത് വടയാർ ശശി ചർച്ച നയിച്ചു. വായനാപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് ഷിബു.കെ.ജെ,​ വൈസ് പ്രസിഡന്റ് കെ.ജെ. ജോഷി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയ ചടങ്ങ് കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം കെ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു.