തൃക്കാക്കര : തൃക്കാക്കര നഗരസഭ പുതിയതായി നിർമ്മിക്കുന്ന അജൈവമാലിന്യ സംഭരണം കേന്ദ്രത്തിന് റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ. തൃക്കാക്കര നഗരസഭയ്ക്കും ജില്ലാ പഞ്ചായത്തിനും ഇടയിൽ സീപോർട്ട് എയർ പോർട്ട് റോഡ് കൈയേറി റവന്യൂ വകുപ്പിന്റെ ഭൂമിയിലാണ് മാലിന്യം തരം തിരിക്കുന്ന സംഭരണ ശാല നിർമ്മിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടത്തോടെ കാക്കനാട് വില്ലേജ് ഓഫീസർ നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകി. നഗരസഭ പത്തുലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂരയുടെ നിർമ്മാണം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളു.