കൊച്ചി : ഇൻഫോപാർക്ക് ആസ്ഥാനമായ ടെക് ഇന്നോവേഷൻ ടെക്‌നോളജീസിനെ (ടി.ഐ ടെക്‌നോളജീസ് ) അമേരിക്കയിലെ ന്യൂ ജഴ്‌സി ആസ്ഥാനമായ ആർ.സി.ജി ഗ്ലോബൽ സർവീസസ് ഏറ്റെടുത്തു.

മൊബൈൽ, വെബ്, ക്ലൗഡ് പ്ലാറ്റുഫോമുകൾക്ക് ഡിജിറ്റൽ സൊല്യൂഷൻ പ്രദാനം ചെയ്യുന്ന കമ്പനിയാണ് ആർ.സി.ജി ഗ്ലോബൽ. 2012 ൽ ഇൻഫോപാർക്കിലാണ് ആരംഭം.

ചടങ്ങിൽ സംസ്ഥാന ഐ.ടി പാർക്കുകളുടെ സി.ഇ.ഒ ഋഷികേഷ് നായർ, ആർ.സി.ജി ഗ്ലോബൽ പ്രസിഡന്റും സി.ഇ.ഒയുമായ റോബ് സിംപ്ലോട്ട്, ടി.ഐ ടെക്‌നോളജീസ് സി.ഇ.ഒ ദീപു സക്കറിയ, ഇൻഫോപാർക്ക് മാർക്കറ്റിംഗ് വിഭാഗം മേധാവികളായ ശ്രീജിത്ത്, അരുൺ രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.