കൊച്ചി: ഒടുവിൽ ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിന് ജീവൻ വയ്ക്കുന്നു. തുറമുഖ വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇടപെട്ടതോടെയാണ് 12 വർഷത്തോളമായി എങ്ങുമെത്താതെ കിടന്ന ചെല്ലാനം ഹാർബർ വീണ്ടും നന്നാവാൻ ഒരുങ്ങുന്നത്. ഫിഷിംഗ് ഹാർബറിന്റെ പണി ഉടനെ പൂർത്തിയാക്കണമെന്നും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെ ജോലികൾ വേഗത്തിലാക്കണമെന്നും മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
പതിവായി കടൽക്ഷോഭം ഉണ്ടാകുന്ന പ്രദേശത്ത് ഫിഷിംഗ് ഹാർബർ പണിയുന്നത് അശാസ്ത്രീയമാണെന്ന് ഒരു കൂട്ടർ എതിർപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്. കടൽക്ഷോഭത്തിൽ പുലിമുട്ടുകൾ നശിച്ചിരുന്നു. ഹാർബറിനകത്ത് മണലടിഞ്ഞത് അടിഞ്ഞത് ഡ്രഡ്‌ജിംഗ് നടത്തി നീക്കാത്തതും എതിർപ്പിനിടയാക്കി.2007ൽ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മിനി ഹാർബർ പണിയാൻ നടപടി തുടങ്ങി.
ഹാർബറിന് സ്ഥലം വിട്ടുനൽകാമെന്ന് ആദ്യം സമ്മതിച്ച ചില വ്യക്തികൾ പിൻവലിഞ്ഞതോടെ പദ്ധതി ഇഴഞ്ഞു. 2011 ൽ യു.ഡി.എഫ് സർക്കാർ വന്നതോടെ പണി പൂർണമായും നിലച്ചു. അനുവദിച്ചു കിട്ടിയ തുക പാഴായി.
12 വർഷം സംഭവിച്ചത്
അഞ്ചരക്കോടി രൂപ ആദ്യഘട്ടത്തിന് അനുവദിച്ചു.
ആദ്യഘട്ടത്തിൽ രണ്ട് പുലിമുട്ടുകൾ സ്ഥാപിച്ചു
2008 അവസാനത്തോടെ ആദ്യഘട്ടം പൂർത്തിയായി.
രണ്ടാംഘട്ടത്തിന് കേന്ദ്ര സർക്കാരിന്റെ സഹായമുൾപ്പെടെ 35 കോടി രൂപ അനുവദിച്ചു.
ചെല്ലാനം ഹാർബർ പദ്ധതി
വള്ളങ്ങൾക്ക് അടുക്കാനുള്ള സൗകര്യം
സംരക്ഷണ ഭിത്തി
മത്സ്യത്തൊഴിലാളികളുടെ വലകൾ സൂക്ഷിക്കാനുള്ള ഇടം
ലേലപ്പുര
ലേലഹാൾ
പ്ളാറ്റ് ഫോം
ടോയ്ലറ്റ്
പാർക്കിംഗ് ഏരിയ
വീണ്ടും അനുവദിച്ച തുക
സ്ഥലമെടുപ്പിന് :12 കോടി രൂപ
മറ്റ് ജോലികൾക്ക് : 6 കോടി രൂപ
പാലം പണിക്ക് :1.5 കോടി രൂപ