ആലുവ: പ്രിയപ്പെട്ട എഴുത്തുക്കാരെക്കുറിച്ച് കൂടുതലറിയാൻ നൊച്ചിമ സേവന ലൈബ്രറിയിലേക്ക് സ്‌കൂൾ വിദ്യാർത്ഥികളെത്തി. മലയാള ഭാഷ പഠനത്തിന്റെ ഭാഗമായി അധികപഠനത്തിനാണ് നൊച്ചിമ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളെത്തിയത്.
ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ, ഒ.എൻ.വി, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി അവരുടെ പ്രിയപ്പെട്ട എഴുത്തുകാരെ കൂടുതൽ മനസിലാക്കുകയായിരുന്നു ലക്ഷ്യം. രണ്ടാമൂഴവും, ബാല്യകാല സഖിയും, ഖസാക്കിന്റെ ഇതിഹാസവും അവർ കണ്ടു. പുസ്തകങ്ങളെക്കറിച്ചും വായനയുടെ ആവശ്യകതയെക്കറിച്ചും ഗ്രന്ഥശാല പ്രവർത്തകർ വിശദീകരിച്ചു. വിവിധ പത്രങ്ങളും ആനുകാലികങ്ങളും അവർ വായനയ്ക്കായെടുത്തു. പുസ്തകങ്ങളെക്കറിച്ചും വായനയുടെ ആവശ്യകതയെക്കുറിച്ചും ഗ്രന്ഥശാല പ്രവർത്തകർ വിശദീകരിച്ചു. ഗ്രന്ഥശാല പ്രവർത്തനങ്ങൾ ചോദിച്ചു മനസിലാക്കി. വായന പക്ഷാചരണത്തിന്റെ ഭാഗമായിക്കൂടിയാണ് വിദ്യാർത്ഥികൾ സേവന ലൈബ്രറി സന്ദർശിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്റെ നേതൃത്വത്തിൽ കുട്ടികളെ സ്വീകരിച്ചു. ഗ്രന്ഥശാല ഭാരവാഹികളായ കെ.എം. ജൂഡ്, എ.എ. സഹദ്, സ്‌ക്കൂൾ അദ്ധ്യാപകർ എന്നിവർ നേതൃത്വം നല്കി. വിദ്യാഭ്യാസ നിലവാരം ഉയത്തുന്നതിനായി സമഗ്ര ശിക്ഷാ അഭിയാൻ ആവിഷ്‌കരിച്ച പ്രതിഭാ കേന്ദ്രവും സേവനയിൽ പ്രവർത്തിക്കുന്നുണ്ട്.