ആലുവ: ഈസ്റ്റ് പൊലീസ് സ്‌റ്റേഷൻ ജനമൈത്രി പദ്ധതിയുടെ ഭാഗമായി ആലുവ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ബോധവത്കരണ ക്ലാസ് നടത്തി. മദ്യം, മയക്കുമരുന്ന്, മൊബൈൽ ദുരുപയോഗം എന്നിവയെ ആസ്പദമാക്കി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ക്ലാസ് നടത്തിയത്. ബിനാനിപുരം പൊലീസ് സ്‌റ്റേഷൻ എസ്.ഐ അബ്ദുൽ ജമാൽ ക്ളാസെടുത്തു. സ്‌കൂൾ പ്രിൻസിപൽ, സി.കെ. ജയ, പി.റ്റി.എ പ്രസിഡൻറ് സാജു മാത്യു, അധ്യാപിക പി.കെ. സൗമ്യ, ആലുവ ഈസ്റ്റ് പൊലീസ് സ്‌റ്റേഷൻ എ.എസ്.ഐ പി.സുരേഷ്, ബീറ്റ് ഓഫീസർമാരായ ടി.പി. രാജു, നെബീസ എന്നിവർ സംസാരിച്ചു.