ആലുവ: അൽ അമീൻ കോളജ് ഗണിത ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്ര നെറ്റ് പരിശീലന ക്ലാസ് നടത്തും. കുസാറ്റിലെ ഗവേഷക വിദ്യാർഥികളും പ്രമുഖ കോളജിലെ അദ്ധ്യാപകരും നയിക്കുന്ന നെറ്റ് പരിശീലന ക്ലാസുകൾ ആറിന് ആരംഭിക്കും. മിതമായ ഫീസിലാണ് ക്ലാസുകൾ. താൽപര്യമുള്ളവർ ബന്ധപ്പെടുക, ഫോൺ: 82815 67673, 96336 33810.