ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടി യൂണിറ്റ് രൂപവത്ക്കരണ സമ്മേളനം സി.വി. ജോളി ഉദ്ഘാടനം ചെയ്തു. ഡോ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്. മനോജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി വി.വി. ജയൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി ഡോ. അജിത് കോശി (പ്രസിഡന്റ്), ജിജി ജോർജ്ജ്, ഷക്കീല (വൈ. പ്രസി.), ഹുസൈൻ കുന്നുകര (ജന. സെക്ര.), ഷോണി ജോർജ്ജ്, മോഹൻദാസ് (സെക്ര.), വേലായുധൻ പിള്ള (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.