dhugrana
മലയാറ്റൂർ സെന്റ്.തോമസ് ചർച്ചിൽ ദുഹ്റാന തിരുന്നാൾ സഹായമെത്രാൻ മാർ.ആന്റണി കരിയത്ത് മുഖ്യകാർമ്മികത്വം നൽകി ആചരിക്കുന്നു.

കാലടി: മലയാറ്റൂർ സെന്റ്.തോമസ് ചർച്ചിൽ ദുഹ്റാന തിരുന്നാൾ ആചരിച്ചു. രാവിലെ നടന്ന തിരുകർമ്മങ്ങൾ സഹായമെത്രാൻ മാർ.ആന്റണി കരിയത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. തിരുകർമ്മങ്ങൾക്ക് ശേഷം കുട്ടികൾക്ക് ചോറൂണ് ആശീർവദിച് നൽകി. തുടർന്ന് ഊട്ട് നേർച്ച സദ്യയും ഉണ്ടായിരുന്നു. തിരുകർമ്മങ്ങളിലും, ഊട്ട് നേർച്ചയിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.മുൻവികാരി ഫാ.ജോൺ തേയ്ക്കാനത്ത്, ഫാ.വർഗീസ് ഞാളിയത്ത്, ഫാ.തോമസ് പൈനാടത്ത്, എന്നിവർ പങ്കെടുത്തു. പള്ളി വികാരി ഫാ.വർഗീസ് മണവാളൻ, ട്രസ്റ്റിമാർ, കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.