കൊച്ചി: സംസ്ഥാന യുവജന ക്ഷേമ ബോർഡ്, യുവ/യൂത്ത് ക്ലബുകൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ഫുട്‌ബാൾ മത്സരത്തിന് അഫിലിയേറ്റ് ചെയ്ത ക്ലബുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ടീമിന്റെ പ്രായപരിധി 40 വയസ്. ജൂലായ് 12ന് മുമ്പായി ടീം അംഗങ്ങളുടെ പേര്, മേൽവിലാസം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ സഹിതം നേരിട്ടോ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജന കേന്ദ്രം, ഗ്രൗണ്ട് ഫ്‌ളോർ, സിവിൽ സ്റ്റേഷൻ, കാക്കനാട്-30, എറണാകുളം വിലാസത്തിലോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0484-2428071