കാലടി: കേരളത്തിലെ മദ്യനയം തിരുത്തണമെന്ന് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. കാഞ്ഞൂരിൽ വെച്ച് നടത്തിയ പ്രതിഷേധ നില്പ് സമരം മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്തു.വികലമായ മദ്യനയത്തെ തുടർന്ന് കേരള ജനതയെ മദ്യാസക്തിയിലാക്കിയെന്ന് സമരസമിതി കുറ്റപ്പെടുത്തി. അതിരൂപത പ്രസിഡന്റ് കെ എ പൗലോസ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിൽ ഫാ.ജോർജ് നേരെ വിട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സി. റോസ്മിൻ, ചാണ്ടി ജോസഫ്, എം.പി.ജോസി, സി. മരിയൂസ്, ഷൈബി പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.