മൂവാറ്റുപുഴ : വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളുടെ സംഗമം പേഴക്കാപ്പിള്ളി ആസാദ് ലൈബ്രറിയിൽ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ ഏലിയാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. നീറ്റ് പ്രവേശന പരീക്ഷയിൽ 490 ാം റാങ്ക് നേടിയ അക്മൽ സാക്കിയ, എംജി യൂണിവേഴ്‌സിറ്റി സംസ്‌കൃതം വേദാന്തത്തിൽ ഒന്നാം റാങ്ക് നേടിയ നീരജ രാജഗോപാൽ, എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ യഥാക്രമം ഒന്നും പതിനഞ്ചും റാങ്ക് നേടിയ ഹഫ്‌സ റഷീദ്, ആബിദ അബ്ബാസ് എന്നിവർക്ക് ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ അവാർഡ് നൽകി ആദരിച്ചു. പ്ലസ്ടുവിനും എസ്.എസ്.എൽ.സിക്കും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് കരിമ്പന ഉപഹാരം നൽകി.
പായിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ പായിപ്ര കൃഷ്ണൻ, നൂർജഹാൻ നാസർ, ഗ്രാമപഞ്ചായത്ത് അംഗം വി.എച്ച്. ഷെഫീക്ക്, ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു , വൈസ് പ്രസിഡന്റ് സജി ചോട്ടുഭാഗത്ത് എന്നിവർ സംസാരിച്ചു.
ആസാദിന്റെ പ്രവർത്തകരായ ഷാനവാസ് പറമ്പിൽ, വി.എം. റഫീക്ക് , പി.കെ. മനോജ്, വി.പി. അജാസ് , സാലിഹ് മുഹമ്മദ്, സന്ദീപ്കുമാർ, മുഹമ്മദ് അൽത്താഫ് എന്നിവർ നേതൃത്വം നൽകി.