അങ്കമാലി: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷൻ(എ.കെ.പി.എ) സംഘടിപ്പിക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2019 ന് മുന്നോടിയായി നടത്തിയ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു.ദേശീയ തലത്തിൽ' വേറിട്ട കാഴ്ചകൾ ' എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ഫോട്ടോഗ്രാഫി ഇനത്തിൽ സുബിൻ പുല്ലഴി തൃശ്ശൂർ (ഒന്നാം സ്ഥാനം), സന്ദീപ് പുഷ്‌കർ തൃശ്ശൂർ (രണ്ടാം സ്ഥാനം),സിനറ്റ് സേവ്യർ തൃശ്ശൂർ (മൂന്നാം സ്ഥാനം) നേടി.പ്രോത്സാഹന സമ്മാനം നേടിയവർ സാബു ഇളംമ്പൽ (കൊല്ലം),ഷിഹാബ് വലാസി(മലപ്പുറം),അനൂപ് പള്ളത്ത്( തൃശ്ശൂർ ),ബാബു തോമസ്(ഇടുക്കി),വിനോദ് വി.എൻ(തൃശ്ശൂർ) എന്നിവരാണ്. വീഡിയോഗ്രാഫി ഇനത്തിൽ സുരേഷ് കിഴ്ത്താണി തൃശ്ശൂർ (ഒന്നാം സ്ഥാനം),സോജി കൈവേലിക്കൽ കണ്ണൂർ (രണ്ടാം സ്ഥാനം),രമേഷ് കെ.ടി കണ്ണൂർ (മൂന്നാം സ്ഥാനം) നേടി.പ്രോത്സാഹനം നേടിയവർ വിജയൻ ഡി,ബാബു കെ. (കൊല്ലം),പുരുഷോത്തമൻ സി.(കണ്ണൂർ),ശശികുമാർ ഇ(തൃശ്ശൂർ),സുരേഷ് പട്ടുവം(കണ്ണൂർ),അൻസാരി ഇ.(കൊല്ലം) എന്നിവരാണ്. ഇന്ന് അങ്കമാലി കറുകുറ്റി അഡ്‌ലക്‌സിൽ നടക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇൻഡ്യ 2019 ന്റെ ചടങ്ങിൽ വിജയികൾക്ക് ക്യാഷ് അവാർഡും,മൊമന്റോയും, സർട്ടിഫിക്കറ്റും വിതരണം നടത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള 6 ന് സമാപിക്കും.