കൊച്ചി: ജില്ലാ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹൈസ്കൂൾ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാലയങ്ങൾക്കുമുള്ള അനുമോദന ചടങ്ങ് ജൂലായ് ആറിന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കും.
ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അഡ്വ ബി.എ. അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തും. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച ശ്രീലക്ഷ്മിയേയും സൂരജ് ബെന്നിനേയും ആദരിക്കും.