തൃപ്പൂണിത്തുറ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് സ്വാഗതസംഘം രൂപീകരിക്കും. വൈകിട്ട് 6ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ ചേരുന്ന യോഗം ഡോ.കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ പ്രൊഫ. വിനോദ് ലക്ഷ്മൺ അദ്ധ്യക്ഷത വഹിക്കും. അതിരുകളില്ലാത്ത സൗഹൃദം, മതിലുകളില്ലാത്ത മനസ് എന്നതാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം.