തൃപ്പൂണിത്തുറ : ആമ്പല്ലൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തക്ക് കാഞ്ഞിരമിറ്റത്തെ അഗ്രോമാർട്ടിൽ തുടക്കമായി. ഒരാഴ്ച നീണ്ട് നിൽക്കുന്ന ചന്ത ജില്ലാ പഞ്ചായത്ത് അംഗം എ.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജലജ മോഹനൻ അദ്ധ്യക്ഷയായി. കൃഷി ഓഫീസർ സീന, ബീനാ മുകുന്ദൻ, എം. ബി. ശാന്തകുമാർ, കെ.ജെ. ജോസഫ്, ബിജു തോമസ്, ഷൈജ അഷറഫ് , ബിജുമോൻ സ്‌കറിയ എന്നിവർ സംസാരിച്ചു. ചന്തയിൽ വിവിധ തരം ഫലവൃക്ഷതൈകൾ, പച്ചക്കറി വിത്തുകൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവ ലഭിക്കും.