ഏഴിക്കര : ഏഴിക്കര പഞ്ചായത്തിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചാത്തനാട്, ഏഴിക്കര, കെടാമംഗലം,നന്ത്യാട്ടുകുന്നം പ്രദേശങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളാണ് പരിശോധിച്ചത്. തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലാളികളെ താമസിപ്പിച്ച രണ്ട് പേർക്ക് നോട്ടീസ് നൽകി. ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗീസ്, ഹെൽത്ത് ഇൻസ്‌പെക്ടർ നൂർജഹാൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.ആർ.ലിബിൻ, ബ്ലോക്ക് പി.ആർ.ഒ രാജേഷ് എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.ബി.പ്രീതി പറഞ്ഞു.