അങ്കമാലി: നൈട്രോസെഫാം ഗുളികകളുമായി കാലടി മാണിക്യമംഗലം പയ്യപ്പിള്ളി വീട്ടിൽ അഖിൽ ജോയ് (24)

എക്‌സൈസ് പിടിയിലായി. അങ്കമാലി എക്‌സൈസ് ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. അഞ്ച് സ്ട്രിപ്പുകളിലായി 47 നൈട്രോസെഫാം ഗുളികകൾ ഇയാളുടെ പക്കലുണ്ടായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ഞൂറ് ഗുളികകൾ വീതം ബംഗളുരുവിൽ നിന്നും സുഹൃത്ത് വഴി കണ്ണൂരിൽ എത്തിച്ച് അവിടെ നിന്നും ദീർഘദൂര ബസിലാണ് അങ്കമാലിയിൽ കൊണ്ടുവരുന്നത്. ഒരു സ്ട്രിപ്പ് ഗുളിക രണ്ടായിരം രൂപയ്ക്ക് വിൽക്കും. സുഹൃത്തുക്കൾ മുഖേനയാണ് വില്പന. കോളേജ് വിദ്യാർത്ഥികളാണ് വാങ്ങുന്നവരിൽ ഏറെയും.
ആദ്യമായാണ് ഇയാൾ പിടിക്കപ്പെടുന്നത്. കുറച്ച് വർഷം ഗൾഫിൽ ഡ്രൈവറായിരുന്നു. ഇപ്പോൾ നാട്ടിൽ ഡ്രൈവറാണ്. നൈട്രോസെഫാം ഗുളികകൾ കൈവശം വച്ചാൽ പത്ത് വർഷം വരെ ശിക്ഷ കിട്ടാം. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി. അങ്കമാലി എക്‌സൈസ് ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ്
ഓഫീസറായഎം.ടി.ഹാരിസ്,എം.കെ.ഷാജി,സിവിൽ എക്‌സൈസ് ഓഫിർമാരായവി.വി.രാജേഷ്,എ.ജെ.അനീഷ്, കെ.എസ്.പ്രശാന്ത്,പി.പി.ഷിവിൻ,പി.ജെ.പത്മഗിരീശൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.