കൊച്ചി: അമേരിക്കൻ മലയാളി എഴുതിയ ഇംഗ്ലീഷ് നോവൽ സ്പിരിറ്റ് ഒഫ് എൻജിനീയറിംഗ് ഇന്ന് കൊച്ചിയിൽ പ്രകാശനം ചെയ്യും. ആലുവ മാറമ്പിള്ളി സ്വദേശി ഡോ. നജീബ് കുഴിയിൽ എഴുതിയ പുസ്തകം എറണാകുളം പബ്ലിക് ലൈബ്രറിയിൽ വൈകിട്ട് 5.30ന് മുൻഅംബാസഡർ ടി.പി ശ്രീനിവാസനാണ് പ്രകാശനം നിർവഹിക്കുക. ലൈബ്രറി പ്രസിഡന്റ് എസ്.രമേശൻ അധ്യക്ഷത വഹിക്കും. കെ.എസ്‌.ഐ.എൻ.സി എം.ഡി പ്രശാന്ത് നായർ സംസാരിക്കും. 2017ൽ അമേരിക്കയിൽ പ്രസിദ്ധീകരിച്ച നോവലിന്റെ ഇന്ത്യൻ പതിപ്പാണിത്.