കൊച്ചി:ചികിത്സിക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന രോഗികൾക്ക് ആശ്രയമായിരുന്ന കാരുണ്യ ലോട്ടറി ചികിത്സാ ഫണ്ട് നിർത്തലാക്കരുതെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി പറഞ്ഞു. യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ കാരുണ്യ ചികിത്സാ ഫണ്ട് കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന ആരോഗ്യ ഇൻഷ്വറൻസിന്റെ പേരു പറഞ്ഞ് ഇടത് സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നത് നിർദ്ധന രോഗികളോട് ചെയ്യുന്ന കടുത്ത അനീതിയാണ്. ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് കുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ലോട്ടറി ഓഫീസിനു മുന്നിൽ നടത്തിയ ധർണയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് വി.ടി.സേവ്യർ അദ്ധ്യക്ഷത വഹിച്ചു.