മൂവാറ്റുപുഴ: അടുക്കളയിൽ നിന്ന് തീപടർന്ന് വീട് ഭാഗികമായി കത്തിനശിച്ചു. മുളവൂർ പൊന്നിരിക്കപറമ്പിന് സമീപം തൃക്കേപറമ്പിൽ റെജിയുടെ വീടാണ് കത്തിയത്. കുട്ടികളുടെ പുസ്തകവും യൂണിഫോമും വീട്ടിലെ മറ്റ് സാധനങ്ങളും അഗ്നിക്കിരയായി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. റെജിയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചങ്കിലും സാധിച്ചില്ല. മൂവാറ്റുപുഴയിൽ നിന്ന് ലീഡിംഗ് ഫയർമാൻ കെ.പി. സുബ്രഹ്മണ്യന്റെ നേതൃത്വത്തിലെത്തിയ അഗ്നിസുരക്ഷാസേനയാണ് തീ പൂർണമായും അണച്ചത്.