ആലുവ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ പ്രവർത്തനങ്ങൾക്കായി സ്വാഗത സംഘം രൂപീകരിച്ചു.ആലുവ ഗസ്റ്റ് നടന്ന യോഗം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷനായിരുന്നു.
മുഖ്യ രക്ഷാധികാരിളായി സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീൽ എന്നിവരെയും രക്ഷാധികാരികളായി എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.എം. ആരിഫ്, ബെന്നി ബഹനാൻ, പി.വി. അബ്ദുൾ വഹാബ്, ഹൈബി ഈഡൻ, എം.എൽ.എമാരായ അൻവർ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, ടി.എ. അഹമ്മദ് കബീർ, മുൻ എം.പി പി. രാജീവ്, വി. സലിം, എ.എം. യുസഫ്, പി. രാജു, ടി.ജെ. വിനോദ്, സി.എൻ. മോഹനൻ എന്നിവരെയും തിരഞ്ഞെടുത്തു. ചെയർമാനായി സി. മുഹമ്മദ് ഫൈസിയും ജനറൽ കൺവീനറായി അബ്ദുൾ റഹ്മാനെ (ഇണ്ണി)നെയും തിരഞ്ഞെടുത്തതായി മീഡിയ കമ്മിറ്റി കൺവീനർ എം.എ. സുധീർ അറിയിച്ചു.