കൊച്ചി : ലഹരി ഉപയോഗവും അവയുണ്ടാക്കുന്ന സാമൂഹിക വിപത്തിനെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സ‌ൃഷ്ടിക്കുന്നതിന് ഡി.വെെ.എഫ്.എെ സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ളാസ്സ് ഒരുക്കുന്നു. എറണാകുളം ഗവൺമെന്റ് ബോയ്സ് ഹെെസ്കൂളിൽ നടക്കുന്ന ലഹരി ബോധവത്കരണ ക്ളാസിന്റെയും ജാഗ്രതാ സമിതി രൂപീകരണ സമ്മേളനത്തിന്റെയും ഉദ്ഘാടനംഇന്ന് രാവിലെ 9 ന് ജില്ലാ കളക്ടർ എസ് .സുഹാസ് നിർവഹിക്കും. ലഹരിക്കെതിരെ മനസിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് എക്സെെസ് കമ്മീഷണർ ടി.എ. അശോക് കുമാർ ക്ളാസെടുക്കും. വിദ്യാർത്ഥികൾക്കിടയിൽ ലഹരിവസ്തുക്കളുടെ വർദ്ധിച്ചു വരുന്ന ഉപയോഗം തടയാനായി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ചടങ്ങിൽ പരിശീലനം നൽകുമെന്ന് സിറ്റി മേഖലാ സെക്രട്ടറി ഫിറോസ് മുഹമ്മദ് അറിയിച്ചു.