തൃപ്പൂണിത്തുറ : പൂണിത്തുറ സർവ്വീസ് സഹകരണ ബാങ്കിൽ ക്യാഷറുടെ വൻ തിരിമറി ബാങ്ക് പ്രവർത്തനത്തെ ബാധിച്ചു. സെക്രട്ടറി കെ.വൈ.വർഗീസ് മരട് പൊലീസിൽ പരാതി നൽകി.
മാർച്ച് ആറു മുതൽ ക്യാഷ്യറുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന വി.എസ്.വിനോദ് കുമാറിനെതിരെയാണ് പരാതി. പണയസ്വർണം തിരിച്ചു നൽകുന്നതിനായി ലോക്കർ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് പുറത്തായത്.
ഏഴു കിറ്റുകളിലെ രണ്ടര കിലോ സ്വർണം നഷ്ടപ്പെട്ടതായാണ് കരുതുന്നത്.
കാഷ് ബാലൻസിൽ 10.89.416 രൂപയുടെ കുറവും കണ്ടെത്തിയിട്ടുണ്ട്.
മരട് പൊലീസ് കേസെടുത്തു.