eldhose-kunnappilly-
നെടുമ്പാറ ചിറയിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി അഡ്വ.എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം നിർവഹിക്കുന്നു

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ നെടുമ്പാറ ചിറയിൽ 6000 മത്സ്യവിത്ത് നിക്ഷേപം നടത്തി. സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഉൾനാടൻ ശുദ്ധജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായാണ് കട്ട്‌ല, രോഹു ,മൃഗാൾ വിഭാഗത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മത്സ്യവിത്ത് നിക്ഷേപം ഉദ്ഘാടനം ചെയ്തു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സജി, ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കെ.പി. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുമോൾ തങ്കപ്പൻ, വൈസ് പ്രസിഡന്റ് മായാ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജാൻസി ജോർജ്, ശാരദ മോഹൻ, പ്രോജക്ട് ഡയറക്ടർ പി.ജി. തിലകൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോൾ ഉതുപ്പ്, സിസിലി ഈയോബ്, എം.പി. പ്രകാശ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സാബു പാത്തിക്കൽ, സുധ രാജു , മെമ്പർമാരായ പി. ശിവൻ, സിന്ധു അരവിന്ദ്, ശശികല, മിനി പോൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ ദേവിചന്ദ്രൻ , ജയകുമാർ, കോ ഓർഡിനേറ്റർ പി.വി. സുനിൽ എന്നിവർ പങ്കെടുത്തു.