പെരുമ്പാവൂർ: ചേരാനല്ലൂർ തേക്കാനത്ത് സെബാസ്റ്റ്യൻ വർഗീസിന്റെ വീടിന് തീ പിടിച്ചു. ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് സംഭവം. ഒരുകോടിയുടെ നഷ്ടം കണക്കാക്കുന്നു. പെരുമ്പാവൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം മൂന്ന് മണിക്കൂറോളം പരി​ശ്രമി​ച്ചാണ് തീയണച്ചത്. വീട്ടുകാരെല്ലാം വിദേശത്താണ്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമി​കനിഗമനം.