പെരുമ്പാവൂർ: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം ജൂലായ് 6 ന് പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 :30 ന് പ്രതിനിധി സമ്മേളനം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, ജില്ലാ സെക്രട്ടറി ജെ . ഷാജിമോൻ എന്നിവർ സംസാരിക്കും.
വൈകീട്ട് 4 ന് പൊതുസമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയവരെ ആന്റണി ജോൺ എം.എൽ.എ ആദരിക്കും.