libary
കിടങ്ങൂർഎസ്. എൻ ഡി .പി ലൈബ്രറിയിൽ നടന്ന ബാലവേദി രൂപീകരണയോഗം ബാലവേദി നേതൃ സമിതി കൺവീനർ അഞ്ജന ലെനിൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി .കിടങ്ങുർ ശ്രീ നാരായണ ലൈബ്രറിയിൽ ബാലവേദി രൂപീകരിച്ചു. ദീപക് ശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗത്തിൽ വച്ച് ബാലവേദി പഞ്ചായത്ത് നേതൃസമിതി കൺവീനർ അഞ്ജന ലെനിൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.കെ.സുരേഷ്,ജിഷ കെ. ആർ,ആര്യലെനിൻ, ലൈബ്രറി ഭാരവാഹികളായ ബൈജു പി.വി,എസ്. അരവിന്ദൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ദീപക് ശിവൻ (പ്രസിഡന്റ്),നന്ദന രാജീവ്(വൈസ് പ്രസിഡന്റ്) ഋത്വിക് കൃഷ്ണ (സെക്രട്ടറി),അലൻ സന്തോഷ് (ജോയിന്റ് സെക്രട്ടറി)എന്നിവരെ തിരഞ്ഞെടുത്തു.