കൊച്ചി: കേരള ഹിസ്റ്ററി അസോസിയേഷൻ വൈസ് പ്രസിഡന്റും സമസ്ത കേരള സാഹിത്യ പരിഷത്ത് ട്രഷററും ചരിത്രകാരനുമായ പ്രൊഫ.പി.എ.ഇബ്രാഹിംകുട്ടിയുടെ വിയോഗത്തിൽ ജി.ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം അനുശോചിച്ചു. പരിഷത്ത് പ്രസിഡന്റ് സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു . ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി ഡോ.എൻ.അശോക് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജസ്റ്റിസ് കെ.സുകുമാരൻ, ഡോ.ടി.എൻ.വിശ്വംഭരൻ ,പി.യു.അമീർ, പി.എ.മെഹബൂബ്, അഡ്വ.എം.കെ.ശശീന്ദ്രൻ,എൻ.എം.ഹസൻ,അഡ്വ.ടി.പി.എം ഇബ്രാഹിംഖാൻ എന്നിവർ സംസാരിച്ചു.