കൊച്ചി: ദേശീയ നിയമ പരീക്ഷയുടെ അടിസ്ഥാനത്തിൽ നുവാൽസിൽ പഞ്ചവത്സര എൽ എൽ.ബിക്കും ഏക വർഷ എൽ എൽ.എമ്മിനും അലോട്ട്മെന്റ് ലഭിച്ചവർ ക്ളാറ്റ് നിർദ്ദേശപ്രകാരം അടച്ച 50,000 രൂപ കഴിച്ചു ബാക്കി ഫീസ് സഹിതം കളമശേരിയിലെ നുവാൽസ് ഓഫീസിൽ 11 , 12 തീയതികളിൽ ഹാജരായി പ്രവേശനം ഉറപ്പുവരുത്തണം. രാവിലെ 11 നും വൈകി​ട്ട് മൂന്നിനും ഇടയിലാണ് ഹാജരാകേണ്ടത്. നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ അസൽ കോപ്പിയും സ്വയം സാക്ഷ്യപ്പെടുത്തുത്തിയ പകർപ്പുകളും കൊണ്ടുവരണം. ഫീസ് ഡി.ഡി ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദ വിവരങ്ങൾക്ക് www.nuals.ac.in.