നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ യാത്രക്കാരനിൽ നിന്നും 15 ലക്ഷം രൂപ വിലവരുന്ന അര കിലോ സ്വർണം പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം മഞ്ചേരി നെല്ലിക്കുന്നത്ത് മുതുവള്ളൂർ വീട്ടിൽ ഇബ്രാഹിം ബദറുദ്ദീൻ പിടിയിലായി. ബുധനാഴ്ച്ച രാത്രി 12 മണിയോടെ ജിദ്ദയിൽ നിന്നും കൊച്ചിയിലെത്തിയ എ വൺ 964 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇബ്രാഹിം ബദറുദ്ദീൻ. ധരിച്ചിരുന്ന വസ്ത്രത്തിലെ പോക്കറ്റിൽ പ്രത്യേകം പൊതിഞ്ഞാണ് സ്വർണ മാലകൾ സൂക്ഷിച്ചിരുന്നത്.