വൈപ്പിൻ: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിൽ ഇടവക മദ്ധ്യസ്ഥയായ മഞ്ഞുമാതാവിന്റെ തിരുനാാളിനോടനുബന്ധിച്ച് പന്തലിന് കാൽനാട്ടി. കാൽനാട്ട്കർമ്മം റെക്ടർ റവ. ജോൺസൺ പങ്കേത്ത് നിർവഹിച്ചു. പ്രസുദേന്തി ജോസഫ് കാവാലംകുഴി, സേവി താന്നിപ്പിള്ളി, ഫ്രാൻസിസ് കാവാലംകുഴി, സെബാസ്റ്റ്യൻ പള്ളിപറമ്പിൽ, ജോസി കുറുപ്പശ്ശേരി, തോമസ് പുത്തൻപുരക്കൽ, പ്രിൻസ്, റെനി പിൻഹീറോ തുടങ്ങിയവർ സംബന്ധിച്ചു.