കൊച്ചി: വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച പഠനോപകരണങ്ങളുടെ വിതരണം തൃപ്പുണിത്തുറ സരസ്വതി വിലാസം എൽ.പി. സ്‌കൂളിൽ നടന്നു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം ടോക് എച്ച് സ്‌കൂൾ സെക്രട്ടറി സി.എസ്.വർഗീസ് നിർവഹിച്ചു. ട്രഷറർ എം.എക്‌സ്.പോൾ വിൻസന്റ്, ഡയറക്ടർമാരായ കെ.എ.സൈമൺ,​ മധു ചെറിയാൻ, ടോക് എച്ച്
സ്‌കൂൾ പ്രിൻസിപ്പൽ ജുബി പോൾ, വൈസ് പ്രിൻസിപ്പൽമാരായ മോളി മാത്യു, മീര തോമസ്, തൃപ്പൂണിത്തുറ സരസ്വതി വിലാസം എൽ.പി. സ്‌കൂൾ ഹെഡ് മിസ്ട്രസ് ശാലിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.