അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയും കാർഷകഗ്രാമ സഭയും സെന്റ് അഗസ്റ്റിൻസ് പരിഷ് ഹാളിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.വെെ വർഗീസ് ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. കൃഷിസംബന്ധമായ ചർച്ചകളും കാർഷിക ഉല്പന്നങ്ങളുടെ വിൽപനയും സംഘടിപ്പിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫിലിപ്പ് വർഗീസ് കൃഷി പദ്ധതികൾ വിശദീകരിക്കുകയും സ്കൂളുകൾക്കുള്ള പച്ചക്കറി വിത്ത് വിതരണം നടത്തുകയും ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എം. ജെയ്സൺ പച്ചക്കറി തൈകൾ വിതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി ബിനീഷ് സോയിൽ ഹെൽത്ത് കാർഡ് നൽകി. .കർഷകസഭയിൽ എത്തിചേർന്നവർക്ക് വിത്തും തൈകളും വിതരണം ചെയ്തു.