നെടുമ്പാശേരി: പ്രളയ സെസിൽ നിന്നും ലഭിക്കുന്ന തുക പ്രളയ നഷ്ട്ടം സംഭവിച്ച വ്യാപാരികളുടെ പുനരധിവാസത്തിന് വിനിയോഗിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.എ.എം ഇബ്രാഹിം ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി മേഖല കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയ നഷ്ടത്തെസംബന്ധിച്ചു സർക്കാർ നടത്തിയ സർവേ പ്രകാരം ചെറുകിട യൂണിറ്റുകളും, വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ 21500 സ്ഥാപനങ്ങൾക്ക് നാശം സംഭവിച്ചതായും, ഇതിലൂടെ 2050 കോടി രൂപയാണ് വ്യാപാരമേഖലയിൽ മാത്രം നഷ്ടമെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ പ്രളയ പുനരധിവാസ പാക്കേജിൽ നിന്നും വ്യാപാരികൾ തഴയപ്പെടുകയാണെന്ന് ഇബ്രാഹിം കുറ്റപ്പെടുത്തി. മേഖല പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി.വി. പ്രകാശൻ, ബാബു കുരുത്തോലയിൽ, കെ.ജെ. പോൾസൺ, കെ.ബി. സജി എന്നിവർ പ്രസംഗിച്ചു