കൊച്ചി: തേവര സേക്രട്ട് ഹാർട്ട് ഡിഗ്രി പഠനത്തോടൊപ്പം വിവിധ വിഷയങ്ങളിൽ അഭിരുചിക്കിണങ്ങിയ നൈപുണ്യം വളർത്തിയെടുക്കാൻ ഉദ്ദേശിച്ച് ആരംഭിച്ച 27 ആഡ്- ഓൺ കോഴ്സുകളുടെ ഉദ്ഘാടനം ബി.പി.സി.എൽ എക്സിക്യുട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന പതിനഞ്ചോളം എജൻസികളുടെ സഹകരണത്തോടെയാണ് കോഴ്സുകൾ . കോളേജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിൽ,​ കോളേജ് ചെയർപേഴ്സൺ വൈഖരി പുരുഷൻ,​ വിദ്യാർത്ഥി പ്രതിനിധികളായ ട്വിങ്കിൾ സുനിൽ,​ ആദിത്യ,​ അദ്ധ്യാപക പ്രതിനിധി സിബി കെ.ഐ എന്നിവർ സംസാരിച്ചു. ആഡ് ഓൺ കോഴ്സ് കോ. ഓർഡിനേറ്റർ ഫാ. ജോസഫ് കുസുമാലയം പരിപാടികൾക്ക് നേതൃത്വം വഹിച്ചു. സമയബന്ധിതമായി കോഴ്സ് പൂർത്തിയാക്കുന്നവർക്കും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്കും പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് അഞ്ച്ലക്ഷം രൂപ സ്കോളർഷിപ്പ് നൽകും.