cial
സഊദി എയർലൈൻസ് ഓഫീസിൽ ലഗേജുകൾ ലഭിക്കാത്ത യാത്രക്കാരുടെ പരാതി നൽകാനുള്ള തിരക്ക്

നെടുമ്പാശേരി: സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാർക്ക് ലഗേജുകൾ ലഭിച്ചില്ലെന്ന് പരാതി.

ഉച്ചയ്ക്ക് 12.30നാണ് സംഭവം.ബോർഡിംഗ് പാസ്, പാസ്‌പോർട്ട്, ലഗേജിന് ലഭിച്ച രസീത് എന്നിവ സഹിതം സൗദി എയർലൈൻസ് ഓഫീസിൽ അപേക്ഷ നൽകിയാലേ ഇനി ലഗേജുകൾ ലഭിക്കൂ. പരാതി നൽകിയപ്പോൾ ലഭിച്ച രസീതുകൾ കസ്റ്റംസുകാരെ കാണിച്ചാണ് വൈകുന്നേരത്തോടെ യാത്രക്കാർ പുറത്തുകടന്നത്. വിദേശികൾ അടക്കമുള്ളവർ ദുരിതത്തിലായി. ഇന്ന് ലഗേജുകൾ എത്തിക്കുമെന്നാണ് അറിയിപ്പ്.

ഇന്നലെ ജിദ്ദയിൽ നിന്നും യാത്ര ആരംഭിക്കുമ്പോൾ മുതൽ ദുരിതമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. പുലർച്ചെ 2.45നാണ് ജിദ്ദയിൽ നിന്നും പുറപ്പെട്ടത്. ബോർഡിംഗ് പാസ് ലഭിച്ച് വളരെയധികം സമയം കഴിഞ്ഞായിരുന്നു യാത്ര. വിമാനത്തിനടുത്തേയ്ക്ക് പോകാൻ ഒരു ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിന് ഒന്നര മണിക്കൂറിലേറെ വേണ്ടിവന്നു.