കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ കുംഭകോണത്തിൽ നടപടി ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ നടത്തിയ സമര പ്രഖ്യാപന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാർഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ സമര പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡന്റ് ഷമീർ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. നേതാക്കളായ അജ്മൽ.കെ.മുജീബ്, ബാബു വേങ്ങൂർ, സുധീർ ഏലൂക്കര, ഷീബ സഗീർ, നാസർ എളമന, ഷാനവാസ് പുതുക്കാട്, അനീഷ് മട്ടാഞ്ചേരി, ഷിഹാബ് പടന്നാട്ട്, ഹാരിസ് ഉമർ, അമീർ എടവനക്കാട്, സനൂപ് പട്ടിമറ്റം, ഷിഹാബ് വല്ലം, പ്രൊഫ. എ.അനസ്, അലി പല്ലാരിമംഗലം, മീരാൻ മുളവൂർ,​ കബീർ കാഞ്ഞിരമറ്റം എന്നിവർ പ്രസംഗിച്ചു.