കൊച്ചി: സീനിയർ ജേർണലിസ്റ്റ്സ് ഫോറത്തിന്റെ പത്താമത് എറണാകുളം ജില്ലാസമ്മേളനം ശനിയാഴ്ചരാവിലെ 10ന് കലൂർ ആസാദ് റോഡിലെ റിന്യൂവൽ സെന്ററിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ എം.എം ലോറൻസ്,​ മുൻമന്ത്രി പ്രൊഫ. കെ.വി തോമസ്,​ എ.എൻ രാധാകൃഷ്ണൻ,​ ഫോറം സംസ്ഥാന പ്രസിഡന്റ് വി.പ്രതാപചന്ദ്രൻ,​ ജനറൽ സെക്രട്ടറി എ. മാധവൻ എന്നിവർ സംസാരിക്കും. കവി ആർ. കെ ദാമോദരനെ സമ്മേളനത്തിൽ ആദരിക്കും.