പറവൂർ : നഗരസഭയുടെ നേതൃത്വത്തിൽ സർക്കാർ നിർദ്ദേശാനുസരണം കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിയിൻമേൽ അദാലത്ത് നടത്തുന്നു. മുനിസിപ്പൽ എൻജിനിയറിംഗ് വിഭാഗത്തിൽ കെട്ടിട നിർമ്മാണ അനുമതിക്ക് വേണ്ടി സമർപ്പിച്ച അപേക്ഷകളിൽ വിവിധ കാരണങ്ങളാൽ ഒരു മാസത്തിൽ അധികമായി മരവിച്ച് കിടക്കുന്ന അപേക്ഷകളിന്മേൽ തീർപ്പ് കൽപ്പിക്കുന്നതിന് വേണ്ടി ഈ മാസം പത്തിന് ഫയൽ അദാലത്ത് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ രൂപവത്ക്കച്ചിരിക്കുന്ന കമ്മിറ്റിയാണ് അദാലത്ത് നടത്തുന്നത്. ബന്ധപ്പെട്ട അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം മുൻസിപ്പൽ ടൗൺ ഹാളിൽ എത്തിച്ചേരേണ്ടതാണ്.