ayavana
ഞാറ്റുവേല ചന്തയുടെ ഭാഗമായി ആയവന പഞ്ചായത്തിൽ വില്പനയ്‌ക്കെത്തിച്ച തൈകൾ

മൂവാറ്റുപുഴ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഞാറ്റുവേല ചന്തകൾ കർഷകർക്കും കാർഷിക മേഖലയ്ക്കും ആവേശമായി മാറി. മൂവാറ്റുപുഴ കൃഷി അസി. ഡയക്ടർ ഓഫീസിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളിലും നഗരസഭയിലും വിപുലമായി ഞാറ്റുവേല ചന്തകൾ സംഘടിപ്പിച്ചു.

കർഷകരുടെയും കൃഷി വകുപ്പിന്റെയും നടീൽ വസ്തുക്കൾ, തെങ്ങിൻ തൈകൾ, കുരുമുളക് തൈകൾ, പച്ചക്കറി തൈകൾ തുടങ്ങിയവ ചന്തകളിലൂടെ വിറ്റഴിച്ചു. പഞ്ചായത്ത് തലത്തിൽ ജനപ്രതിനിധികളും കൃഷി വകുപ്പുദ്യോഗസ്ഥരും കർഷകരും വിവിധ കർഷക സംഘടനാ പ്രതിനിധികളും ചുക്കാൻ പിടിച്ചതായി കൃഷി അസി. ഡയറക്ടർ വി.കെ. സജിമോൾ പറഞ്ഞു. ഇന്ന് അവസാനിക്കും. തുടർന്ന് ബ്ലോക്കുതല ഞാറ്റുവേല ചന്ത നടക്കും.