photifest
അങ്കമാലി അഡ്‌ലക്സിൽനടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2019 സിനിമാസംവിധായകൻ ലാൽ ജോസ് ഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി: അങ്കമാലി അഡലക്‌സ് ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഫോട്ടോ ഫെസ്റ്റ് ഇന്ത്യ 2019 ഉദ്ഘാടനം സംവിധായകൻ ലാൽ ജോസ് നിർവഹിച്ചു.ഇന്ത്യയിലെ ഏറ്റവും വലുതും വിപുലവുമായ ഫോട്ടോഗ്രാഫി വീഡീയോ ഗ്രാഫി ഉൽപ്പന്നങ്ങളുടെ പ്രദർശന മേളയുടെ പതിനാറാമത് എഡിഷനാണ് ഇവിടെ നടക്കുന്നത്. ഫോട്ടോഗ്രാഫി വീഡിയോ ഗ്രാഫി മേഖലയിലെ നൂതന സംവിധാനങ്ങളും സാങ്കേതിക മാറ്റങ്ങളും പരിചയപ്പെടുത്തുകയും ഇതിലൂടെ ഈ തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാക്കുകയാണ് മേളകൊണ്ട് ലക്ഷ്യമിടുന്നത്.

വേറിട്ട കാഴ്ചകൾ എന്ന വിഷയത്തെ ആസ്പമാക്കി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സര വിജയികൾക്ക് സിനിമാ താരം സിജു വിൽസൻ അവാർഡ് വിതരണം നടത്തി. ഫോട്ടോഗ്രാഫി പ്രദർശന മേള കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി തെക്കേക്കര ഉദ്ഘാടനം ചെയ്തു .വീഡിയോഗ്രാഫി മത്സര വിജയികൾക്ക് ദേശീയ അവാർഡ് ജേതാവും പ്രശസ്ത സിനിമ ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീൺ അവാർഡ് വിതരണം നടത്തി