മൂവാറ്റുപുഴ: റോട്ടറി ക്ലബ് മൂവാറ്റുപുഴയുടെ 53ാമത് പ്രസിഡന്റായി ആന്റണി മാത്യു പല്ലനും സെക്രട്ടറിയായി പ്രൊഫ. എം.ഇ. കുര്യാക്കോസും ചുമതലയേറ്റു. റോട്ടറി ക്ലബ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഗവർണർ ഡോ. പി. വേണുഗോപാലമേനോൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എ. സൈമൺ മുഖ്യാതിഥിയായിരുന്നു. റെസ്‌പോൺസിബിൾ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായി വടക്കൻ മാറാടി ഗവ. യു.പി. സ്‌കൂളിലെ 130 കുട്ടികളെയും മെഡിക്കൽ ഇൻഷ്വറൻസ് ചെയ്തു. റോട്ടറി ഐ ഷെയർ പദ്ധതിയുടെ ഭാഗമായി സേവിംഗ് ആൻഡ് ഷെയറിംഗ് നടത്തുന്നതിന് വേണ്ട ഉപകരണങ്ങളും നൽകി. തുടർന്ന് സ്‌നേഹവീട് അന്തേവാസികൾക്ക് ഭക്ഷണം നൽകി . പ്രസിഡന്റ് ആന്റണി പല്ലൻ, അസി. ഗവർണർ ജോഷി ചാക്കോ, ജോജി എളൂർ, ബാബു മാത്യു, ജെയിംസ് മണിത്തോട്ടം എന്നിവർ പ്രസംഗിച്ചു.