കൊച്ചി : പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്യാമളയ്ക്കെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തുക, ഉരുട്ടിക്കൊലക്കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്ന് നടക്കും. രാവിലെ 10 ന് മേനക ജംഗ്ഷനിലാണ് കൂട്ടായ്മ.