കൊച്ചി: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീൽഡ് ക്ലിനിക്കുകളിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുണ്ട്. പ്രായപരിധി 36.
യോഗ്യത : ബി.എസ്.സി നഴ്‌സിംഗ് / ജനറൽ നഴ്‌സിംഗ് ബിരുദം. ( സൈക്യാട്രി / പാലിയേറ്റിവ് മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ). സർട്ടിഫിക്കറ്റുകളുമായി (അസ്സലും പകർപ്പും) ജൂലായ് ആറിന് രാവിലെ 10 മണിക്ക് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.