മൂവാറ്റുപുഴ: എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ ധനമന്ത്രി നിർമ്മലസീതാരാമനും വാണിജ്യമന്ത്രി പീയൂഷ്ഗോയലിനും കത്തുനൽകി. വിദേശത്തുനിന്നും നികുതിയില്ലാതെ റബ്ബർ ഇറക്കുമതി നടത്താൻ അനുവാദം നൽകണമെന്ന ടയർ വ്യവസായികളുടെ ആവശ്യം അനുവദിക്കരുതെന്നാണ് കത്തിൽ പറയുന്നത്.