മൂവാറ്റുപുഴ: എ.ഐ.എസ്.എഫ് ആവോലി ലോക്കൽ സമ്മേളനം ജില്ലാ പ്രസിഡന്റ് എം.ആർ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗോവിന്ദ് ശശി സങ്കടന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി കെ.ബി. നിസാർ, ജില്ലാ കമ്മിറ്റിഅംഗം ജോർജ് വെട്ടിക്കുഴി, വി.എസ്. അനസ്, പി.എം. ബഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സഖ് ലൈൻ മജീദ് (പ്രസിഡന്റ്) ,സുഫിൻ സുൽഫി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.