കൊച്ചി: എൻജിനിയറിംഗിന്റെ യഥാർത്ഥ സത്ത എന്താണെന്ന് പുതുതലമുറയെ പഠിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ മലയാളി എഴുതിയ ഇംഗ്ലീഷ് നോവൽ സ്പിരിറ്റ് ഓഫ് എൻജിനിയറിംഗ് കൊച്ചിയിൽ പ്രകാശിപ്പിച്ചു. അമേരിക്കയിലെ ഹ്യൂസ്റ്റണിൽ എക്‌സോൺമൊബിൽ കോർപ്പറേഷനിൽ സ്റ്റാഫ് എൻജിനീയറായ ആലുവ മാറമ്പിള്ളി സ്വദേശി ഡോ. നജീബ് കുഴിയിലാണ് പുസ്തകം രചിച്ചത്. ഡൽഹി ആസ്ഥാനമായ കൊനാർക് പബ്ലിഷേർസ് പ്രസിദ്ധീകരിച്ച പുസ്തകം എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ പ്രകാശിപ്പിച്ചു.
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ലൈബ്രറി പ്രസിഡന്റ് എസ്. രമേശൻ ആദ്യകോപ്പി ഏറ്റുവാങ്ങി. സതീഷ്, കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.