കൊച്ചി: കേരള വിശ്വകർമ്മ സഭ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും കെ.എ.ഡി.സി.ഒ ഏകദിന ശില്പശാലയും 7ന് (ഞായർ)​ രാവിലെ 10ന് കോലഞ്ചേരിയിൽ നടക്കും. എസ്.എസ്.എൽ.സി,​ പ്ളസ് ടു കോഴ്സുകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. ട്രഡീഷണൽ ആർട്ടിസാൻസ് യൂണിയനിൽപ്പെട്ട അംഗങ്ങൾക്കായി ഏകദിന ശില്പശാലയും അന്ന് നടക്കും. യോഗം ഡോ. ശ്രീലക്ഷ്മി സി.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.എൻ. അയ്യപ്പൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കെ.എ.ഡി.സി.ഒ ഡയറക്ടർ കെ. ശിവശങ്കരൻ ക്ളാസ് നയിക്കും. ജില്ലാ സെക്രട്ടറി കെ.ആർ പുഷ്പശരൻ സംസാരിക്കും.